ലെക്സികോഗ്രാഫിക്കൽ ഡാറ്റ

This page is a translated version of the page Wikidata:Lexicographical data and the translation is 90% complete.
Outdated translations are marked like this.
ama/𒂼 (L1) അടിസ്ഥാനമാക്കി വിക്കിമീഡിയ നിറങ്ങളിൽ ഒരു ലോഗോ

പദങ്ങളെ സംഭന്ധിച്ച ഡാറ്റയ്ക്കായുള്ള പ്രോജക്റ്റ് പേജിലേക്ക് സ്വാഗതം!

ലെക്സികോഗ്രാഫിക്കൽ ഡാറ്റ എന്നാൽ എന്ത്?

2012-ൽ ആരംഭിച്ചതിനുശേഷം വിക്കിഡാറ്റ എന്ന ബഹുഭാഷാ വിജ്ഞാനശേഖരം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ആശയങ്ങളിൽ ആയിരുന്നു: Q-ഇനങ്ങൾ ഒരു വസ്തുവുമായോ ആശയവുമായോ ബന്ധപ്പെട്ടതാണ്, വിവരിക്കുന്ന വാക്ക് ആയിട്ടല്ല അത്. 2018 മുതൽ, വിക്കിഡാറ്റ ഒരു പുതിയ തരം ഡാറ്റയും സംഭരിച്ചിരിക്കുന്നു: വാക്കുകൾ, ശൈലികൾ, വാക്യങ്ങൾ, പല ഭാഷകളിലുള്ളവ, പല ഭാഷകളിലും വിവരിച്ചിരിക്കുന്നു. ഈ വിവരങ്ങൾ പുതിയ തരം എന്റിറ്റികളിൽ സൂക്ഷിക്കുന്നു, ഇവയെ വിളിക്കുന്നത് Lexemes (L), ഫോമുകൾ (F), സെൻസസ് (S) എന്നിവയാണ്. ഡാറ്റാ മോഡലിനെക്കുറിച്ച് നിങ്ങൾക്ക് ഡോക്യുമെന്റേഷൻ പേജ് എന്ന താളിൽ കൂടുതലറിയാം.

വാക്കുകളുടെ ഘടനാപരമായ വിവരണം ആശയങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കും. എല്ലാ ഭാഷകളിലെയും എല്ലാ വാക്കുകളും കൃത്യമായി വിവരിക്കാൻ ഇത് എഡിറ്റർമാരെ അനുവദിക്കും, കൂടാതെ വിക്കിഡാറ്റയിലെ മുഴുവൻ ഉള്ളടക്കവും പോലെ ടൂളുകളും queriesഉം ഉപയോഗിച്ചു വീണ്ടും ഉപയോഗിക്കാനാകും - വാക്കുകൾ ഉപയോഗിച്ച് സമൂഹത്തിന് സൃഷ്ടിക്കുന്നതെല്ലാം നടക്കും. ലെക്സികോഗ്രാഫിക്കൽ ഡാറ്റ വിക്കിമീഡിയ പദ്ധതികളിൽ വീണ്ടും ഉപയോഗിക്കാനാകും, കൂടാതെ വിക്കിനിഘണ്ടുവിന് പിന്തുണ നൽകാനും കഴിയും.

ടൈംലൈൻ

  • 2012: നിഘണ്ടു വിവരങ്ങൾ വിക്കിഡാറ്റയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആദ്യ ചർച്ചകൾ
  • 2013-2016: എഡിറ്റർമാരും ഡവലപ്പർമാരുമായി നിരവധി ചർച്ചകൾ, നിരവധി പതിപ്പുകളോടുകൂടിയ വികസന പദ്ധതിയിലേക്ക് നയിക്കുന്നു
  • 2016: വികസനത്തിന്റെ തുടക്കം
  • 2017: ഘടനയുടെ (വിക്കിബേസ്/ലെക്സീം) വികസനം തുടരുന്നു, വിക്കിനിഘണ്ടിനായുള്ള നിരവധി ഉപകരണങ്ങളുടെ വികസനം (സൈറ്റ്ലിങ്ക്സ്)
  • മെയ് 23, 2018: നിഘണ്ടുപരമായ (ലെക്സികോഗ്രാഫിക്കൽ) ഡാറ്റ ഡാറ്റയുടെ ആദ്യ പതിപ്പിന്റെ വിന്യാസം ✓ Done
  • ഒക്ടോബർ 16, 2018: Query സേവനത്തിൽ നിഘണ്ടു വിവരങ്ങൾ പ്രാപ്തമാക്കുന്നു ✓ Done
  • ഒക്ടോബർ 18, 2018: സെൻസസ് (senses) തുടങ്ങുന്നു ✓ Done
  • 2018–2022: പദ്ധതിയുടെ ആവിഷ്കാരം, പരിപാലനം

ഉപയോഗപ്രദമായ ലിങ്കുകൾ