യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കാപിറ്റോൾ

(കാപിറ്റോൾ മന്ദിരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളുടെ പാർലിമെന്റ് മന്ദിരമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്‌ കാപിറ്റോൾ (ഇംഗ്ലീഷ്: United States Capitol). കാപിറ്റോൾ മന്ദിരം (ഇംഗ്ലീഷ്: Capitol Building) എന്നും ഇത് അറിയപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിന്റെ ആസ്ഥാനവും, യു.എസ്. ഫെഡറൽ ഗവണ്മെന്റിന്റെ നിയമനിർമ്മാണ വിഭാഗത്തിന്റെ സമ്മേളന മന്ദിരവുമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ്‌ കാപിറ്റോൾ. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിൽ കാപിറ്റോൾ ഹിൽ എന്ന ഒരു ചെറു കുന്നിന്മുകളിലായി, നാഷണൽ മാളിന്റെ കിഴക്കേ അറ്റത്തായാണ് ഈ മന്ദിരം സ്ഥിതിചെയ്യുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്‌സ്‌ കാപിറ്റോൾ
കാപിറ്റോൾ മന്ദിരത്തിന്റെ പടിഞ്ഞാറു വശം
യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കാപിറ്റോൾ is located in Central Washington, D.C.
യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കാപിറ്റോൾ
യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കാപിറ്റോൾ is located in the United States
യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കാപിറ്റോൾ
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിഅമേരിക്കൻ നിയോക്ലാസിക്കൽ
സ്ഥാനംCapitol Hill, Washington, D.C.
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
നിർദ്ദേശാങ്കം38°53′23.29″N 77°00′32.81″W / 38.8898028°N 77.0091139°W / 38.8898028; -77.0091139
നിർമ്മാണം ആരംഭിച്ച ദിവസംസെപ്റ്റംബർ 18, 1793
പദ്ധതി അവസാനിച്ച ദിവസം1800
ഇടപാടുകാരൻവാഷിംഗ്ടൺ അഡ്മിനിസ്റ്റ്രേഷൻ
സാങ്കേതിക വിവരങ്ങൾ
നിലകൾ5
തറ വിസ്തീർണ്ണം16.5 acres (6.7 ha)[1]
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിവില്യം തോർണ്ടൺ, designer
(See Architect of the Capitol)
വെബ്സൈറ്റ്
www.capitol.gov
www.aoc.gov/us-capitol-building

1800-ൽ മന്ദിരത്തിന്റെ പ്രധാന ഭാഗം പണി പൂർത്തിയായിരുന്നു. പിന്നീടുള്ള നാളുകളിൽ കെട്ടിടം കൂടുതൽ വികസിപ്പിക്കുകയാണുണ്ടായത്. കാപിറ്റോൾ മന്ദിരത്തിന്റെ ബൃഹത്ത് മകുടം അതേതുടർന്ന് കൂട്ടിച്ചേർത്തതാണ്. കെട്ടിടത്തിന്റെ തെക്കുഭാഗത്ത് അമേരിക്കൻ പ്രതിനിധി സഭയും, വടക്കേ ഭാഗത്ത്സെനറ്റും സമ്മേളിക്കുന്നു. നിയോ ക്ലാസിക്കൽ ശൈലിയാണ് കാപിറ്റോൾ മന്ദിരത്തിന്റെ നിർമ്മാണത്തിൽ അവലംബിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ പുറംഭാഗത്തിന് വെള്ള നിറം കൊടുത്തിരിക്കുന്നു.

അവലംബം തിരുത്തുക

  1. "The United States Capitol: An Overview of the Building and Its Function". Architect of the Capitol. Retrieved November 5, 2010.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

റിക്കോഡുകൾ
മുൻഗാമി
Unknown
വാഷിംഗ്ടൺ ഡി.സി യിലെ ഏറ്റവും ഉയരമുള്ള കെട്ടിടം.
1863–1899
88 meters
പിൻഗാമി
മുൻഗാമി Tallest building in the United States outside of New York City
1863–1888
88 meters
പിൻഗാമി