ml.m.wikipedia.org
കേരള സർക്കാർ
കേരള സർക്കാർ
തലസ്ഥാനംതിരുവനന്തപുരം​,​ഇന്ത്യ
ഭരണം
നിയമ നിർമാണം
നീതിന്യായം
ചീഫ് ജസ്റ്റിസ്‌ (ജസ്റ്റിസ് നവനീതി പ്രസാദ് സിങ്)
http://www.kerala.gov.in
ഭരണഘടനാപരമായി കേരള സംസ്ഥാനത്തിന്റെ ഭരണ (Executive) വീഭാഗമാണ്‌ കേരള സർക്കാർ. ഭാരത ഭരണഘടന പ്രകാരം നിയമസഭയോട് ഉത്തരവാദപ്പെട്ടത് മന്ത്രിസഭയാണ്. മന്ത്രസഭയ്ക്കു് ആവശ്യമായ പിന്തുണ നല്കുന്നത് സെക്രട്ടേറിയറ്റിൽ നിന്നാണ്. സെക്രട്ടേറിയറ്റ് പല വകുപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു​[1]​.
Government Secretariat, Kerala
സെക്രട്ടേറിയറ്റിൽ നിന്ന് വിഭിന്നമായി, എന്നാൽ സെക്രട്ടേറിയറ്റിലേതിനു ​ഏതാണ്ട് സമാനമായ നാമത്തിൽ പ്രവർത്തിക്കുന്ന വകുപ്പുകൾ (field departments) സാധാരണയായി ഡയറക്ടറേറ്റ്, കമ്മിഷണറേറ്റ് എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. സെക്രട്ടേറിയറ്റിലെ വകുപ്പും സെക്രട്ടേറിയറ്റിനു പുറത്തു പ്രവർത്തിക്കുന്ന വിഭാഗവും തമ്മിലുള്ള വ്യത്യാസം സാധാരണക്കാരനു പൊതുവേ അദൃശ്യമാണ്.
ഭരണഘടന പ്രകാരം സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് ഗവർണ്ണറോ അദ്ദേഹത്തിന്റെ നാമത്തിലോ ആയിരിക്കണം.
സെക്രട്ടേറിയറ്റ് വകുപ്പുകൾ മിക്കവാറും കയ്യാളുന്നത് ഭരണഘടനാപരമായ അധികാരങ്ങളും നയപരമായ(policy) തീരുമാനങ്ങളുമാണ്. സെക്രട്ടേറിയറ്റിനു പുറത്തുള്ള ഫീൽഡ് വകുപ്പുകളുടെ ചുമതല മേൽപ്പറഞ്ഞ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കലും ഏതെങ്കിലും പ്രത്യേക നിയമപ്രകാരമുള്ള ജോലികളുമാണു്.(statutory functions).
പ്രധാനപ്പെട്ട വകുപ്പുകൾ
(അവലംബം: കേരളസംസ്ഥാന ബഡ്ജറ്റ് (2012-2013) അവതരണപ്രസംഗം)
ഇതും കാണുക
കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടിക
മൊറട്ടോറിയം
പുറത്തേക്കുള്ള കണ്ണികൾ
മുഖ്യമന്ത്രി
അവലംബം
http://kerala.gov.in/dept_sec/index.htm
ഭരണകൂടങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.  

അവസാനം പുതുക്കപ്പെട്ട ദിവസം: 30 ജൂൺ 2021, സമയം: 12:15
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 3.0 പ്രകാരം ലഭ്യം.
സ്വകാര്യതാനയം
ഉപയോഗനിബന്ധനകൾ
ഡെസ്ക്ടോപ്പ്
പ്രധാനംക്രമരഹിതംസമീപസ്ഥംപ്രവേശിക്കുകസജ്ജീകരണങ്ങൾധനസമാഹരണംവിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾ
ഭാഷമാറ്റങ്ങൾ ശ്രദ്ധിക്കുകതിരുത്തുക