ml.m.wikipedia.org
ചെങ്കടൽ
അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക് കയറിക്കിടക്കുന്ന ഇടുങ്ങിയ കടലാണ്‌ചെങ്കടൽ. തെക്കുകിഴക്കായി, ഈജിപ്‌ത്തിലെ സൂയസ്സിൽ നിന്ന് ഉദ്ദേശം 1930 കി.മി, നീളത്തിൽ ബാബ്-എൽ മൻഡേബ് വരെയുള്ള ചെങ്കടലിനെ ഏഡൻ ഉൾക്കടൽ​അറബിക്കടലുമായി ബന്ധിപ്പിക്കുന്നു.​ഈജിപ്ത്​, സുഡാൻ, എറിത്രിയ സമുദ്രതീരങ്ങളെ ഈ കടൽ സൗദി അറേബ്യയിൽ നിന്നും യെമനിൽ നിന്നും വേർതിരിക്കുന്നു. ലോകത്തിലെ ഏറ്റവുമധികം ചൂടുള്ളതും ഏറ്റവും കൂടുതൽ ഉപ്പുരസമുള്ളതുമായ കടലുകളിലൊന്നാണിത്. സൂയസ് കനാൽ വഴി മെഡിറ്ററേനിയൻ കടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ യൂറോപ്പിനും ഏഷ്യക്കുമിടയിലുള്ള യാത്രമാർഗ്ഗമെന്ന നിലയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജലപാതകളിലൊന്നണ്.
ചെങ്കടൽ
നിർദ്ദേശാങ്കങ്ങൾ
22°N 38°E
പരമാവധി നീളം2,250 കി.മീ (1,400 mi)
പരമാവധി വീതി355 കി.മീ (221 mi)
ഉപരിതല വിസ്തീർണ്ണം438,000 കി.m2 (169,000 sq mi)
ശരാശരി ആഴം490 മീ (1,610 അടി)
പരമാവധി ആഴം2,211 മീ (7,254 അടി)
Water volume233,000 കി.m3 (56,000 cu mi)
ചെങ്കടലിന്റെ സ്ഥാനം.
ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക.
അവസാനം പുതുക്കപ്പെട്ട ദിവസം: 13 ജൂൺ 2016, സമയം: 12:31
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 3.0 പ്രകാരം ലഭ്യം.
സ്വകാര്യതാനയം
ഉപയോഗനിബന്ധനകൾ
ഡെസ്ക്ടോപ്പ്
പ്രധാനംക്രമരഹിതംസമീപസ്ഥംപ്രവേശിക്കുകസജ്ജീകരണങ്ങൾധനസമാഹരണംവിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾ
ഭാഷമാറ്റങ്ങൾ ശ്രദ്ധിക്കുകതിരുത്തുക