ജേക്കബ് ഗ്രിഗറി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള സിനിമകളിൽ അഭിനയിക്കുന്ന ഇന്ത്യൻ-അമേരിക്കൻ നടനാണ് ജേക്കബ് ഗ്രിഗറി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡി (2013) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്.[1] അക്കര കാഴ്ചകൾ എന്ന ടിവി സീരീസിൽ ഗ്രിഗറി ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. സീരിയലിലെ ഗ്രിഗറി എന്ന കഥാപാത്രത്തെ "ഗിരി ഗിരി" എന്നും വിളിക്കുന്നു.[2] 1990 മുതൽ ഗ്രിഗറി ന്യൂജേഴ്‌സിയിലാണ് താമസിച്ചിരുന്നത്. [3]

Jacob Gregory
Jacob on set of Akkara Kazhchakal, 2008
ജനനം
Jacob Gregory
ദേശീയത അമേരിക്കൻ ഐക്യനാടുകൾ
തൊഴിൽActor
സജീവ കാലം2013 – Present

കരിയർ തിരുത്തുക

ചലച്ചിത്രരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് കൈരളിചാനലിലെ ജനപ്രിയ സീരിയലായ അക്കരക്കാഴ്ചകളിലെ ഗ്രിഗറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിയം ആരംഭിക്കുന്നത് . അദ്ദേഹത്തിന്റെ കഥാപാത്രത്തിന് സിറ്റ്കോമിനൊപ്പം കുടുംബ പ്രേക്ഷകരും മികച്ച സ്വീകാര്യത നേടി. അക്കരക്കാഴ്ചകൾ എന്ന സീരിയലിനെ അടിസ്ഥാനപ്പെടുത്തി വിവധ സ്റ്റേജുകളിൽ ഷോകൾ അവതരിപ്പിച്ചിരുന്നു. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ ഷോകളുമായി പര്യടനം നടത്തി. എബിസിഡി എന്ന സിനിമയിൽ കോരയായി ദുൽക്കർ സൽമാനോടൊപ്പം നായകനാകാൻ സംവിധാകൻ മാർട്ടിൻ പ്രക്കാട്ട് ഗ്രിഗറിയുടെ പേര് പരിഗണിച്ചു.[2] [3] പിന്നീട് മലയാള സിനിമയിലെ സാന്നിധ്യമാകാൻ ജേക്കബ് ഗ്രിഗറിക്ക് കഴിഞ്ഞു.

അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

വർഷം ശീർഷകം പങ്ക് കുറിപ്പുകൾ
2008 അക്കരക്കാഴ്ചകൾ ഗ്രിഗറി (ഗിരിഗിരി) ടെലിവിഷൻ പരമ്പര
2011 അക്കക്കരകാഴ്ചകൾ: ദി മൂവി ഗിരിഗിരി
2013 എ ബി സി ഡി കോര സിനിമയിലെ അരങ്ങേറ്റം, ജോണി മോൺ ജോണി എന്ന പാട്ടിലെ ഗായകരിലൊരാൾ
2014 സലാല മൊബൈൽസ് ബിനോയ്
1983 സച്ചിൻ
വേഗം ഡേവിഡ്
ഭയ്യ ഭയ്യ സൈഡ്‌കിക്ക്
2015 എന്നും എപ്പോഴും മാതൻ
100 ഡേയ്സ് ഓഫ് ലൗ ബഹാദൂർ (നജാരമ്പൻ)
ചിറകൊടിഞ്ഞ കിനാവുകൾ സന്തോഷ് ബാലാജി
ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി അനന്തകൃഷ്ണൻ അയ്യർ
2016 കരിങ്കുന്നം സിക്സസ് ബ്രൂണോ
2017 ജോമോന്റെ സുവിശേഷങ്ങൾ മുഷ്താഖ്
പറവ മുജീബ്
2018 കല്യാണം ധൃതംഗപുളകിതൻ എന്ന ഗാനം ആലപിച്ചു
മന്ദാരം ടുട്ടു
2019 സകലകലശാല അക്കുവിന്റെ സുഹൃത്ത്
സൂത്രക്കാരൻ ഷിബു തിങ്കൾ
ഉണ്ട വർഗ്ഗീസ് കുരുവിള്ള
2020 മണിയറയിലെ അശോകൻ അശോകൻ സിനിമയുടെ നിർമ്മാതാവ്, "ഉണ്ണിമായ" എന്ന ഗാനത്തിന്റെ ഗായകൻ

പരാമർശങ്ങൾ തിരുത്തുക

  1. Sathyendran, Nita (14 November 2012). "Life imitates art".
  2. 2.0 2.1 Kurian, Shiba. (23 October 2012). Gregory is back on silver screen. indiatimes.com. Retrieved 10 June 2016.
  3. 3.0 3.1 Sathyendran, Nita. (14 November 2012). Life imitates art. thehindu.com. Retrieved 10 June 2016.
"https://ml.wikipedia.org/w/index.php?title=ജേക്കബ്_ഗ്രിഗറി&oldid=3440951" എന്ന താളിൽനിന്ന് ശേഖരിച്ചത്