കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്.

Poonthanam Nambudiri

ഐതിഹ്യം തിരുത്തുക

ആറ്റുനോറ്റുണ്ടായ ഓമനപ്പുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ ഒരു കവിയിലുണ്ടാക്കിയ അദമ്യദുഃഖത്തിൽ നിന്നും ഉണ്ടായതാണ് ജ്ഞാനപാന.

കൃതി പൂർത്തിയാക്കിയതിനുശേഷം പൂന്താനം മേല്പുത്തൂർ ഭട്ടതിരിയെ സമീപിക്കുകയും ജ്ഞാനപ്പാനയിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തേണ്ടതുണ്ടോ എന്നാരായുകയും ചെയ്തു. മലയാളത്തിലായ കാവ്യം വായിക്കാൻ താല്പര്യമില്ലാത്ത ഭട്ടതിരി ആവശ്യം നിരസിച്ചപ്പോൾ ജ്ഞാനപ്പാനയിൽ ഭഗവാൻ അവതരിക്കുകയും പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്നരുളിചെയ്തെന്നും ഐതിഹ്യമുണ്ട്.

ദാർശനികത തിരുത്തുക

അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാർശനീക കാവ്യം(Penetrating Philosophical Poem) എന്ന നിലയിൽ പ്രസിദ്ധമായ കൃതിയാണിത് ഇത്. ഭക്തിയേയും ജ്ഞാനത്തേയും കർമ്മപാശം കൊണ്ട് ബന്ധിപ്പിച്ച് ശക്തമായ രീതിയിൽ അനുവാചക ഹൃദയത്തിലേക്ക് കവി തന്റെ സന്ദേശം സന്നിവേശിപ്പിക്കുന്നു.

ചില വരികൾ തിരുത്തുക



എന്നീ കാവ്യ ഭാഗങ്ങളിലെ താത്വികചിന്തകൾ സരസമായ ഭാഷയിൽ ആവിഷ്കരിക്കാൻ അവ ഭക്തനായ കവിയുടെ ആന്തരികാനുഭുതികളിൽ നിന്നും ഉറവെടുത്തവയായതുകൊണ്ടാണ്. മഹാകവി ഉള്ളൂർ പരാമർശിക്കുന്നില്ലെങ്കിലും നൂറ്റെട്ടുഹരി എന്ന സ്തോത്രകൃതി പൂന്താനത്തിന്റേതാണ് എന്ന് പണ്ഡിതന്മാർ അംഗീകരിച്ചിട്ടുണ്ട്.[1]

നുറുങ്ങുകൾ തിരുത്തുക

തൃശ്ശൂരിൽ തേക്കിൻ കാട് മൈതാനത്ത് ആർട്ട് ഓഫ് ലിവിംഗ് സംഘടനക്കാർ 2014 ഫെബ്രുവരി 2-ന് സംഘടിപ്പിച്ച 46,660 പേർ പങ്കെടുത്ത സമുഹ ജ്ഞാനപ്പാന പാരായണം ലോകത്തെ ആദ്യത്തെ ബൃഹത്തായ ഗ്രന്ഥപാരായണം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ലോകറെക്കോർഡായി രേഖപ്പെടുത്തിയിട്ടുണ്ട്.[2]

അവലംബങ്ങൾ തിരുത്തുക

  1. പേജ് നം.521 ജ്ഞാനപ്പാന. കേരള വിജ്ഞാനകോശം 1988 രണ്ടാം പതിപ്പ്, ദേശബന്ധു പബ്ലിക്കേഷൻസ്
  2. "ജ്ഞാനപ്പാന സമുഹപാരായണം ഗിന്നസ് ബുക്കിൽ". മലയാളമനോരമ. 19 ജൂൺ 2014. Archived from the original (പത്രലേഖനം) on 2014-06-19. Retrieved 19 ജൂൺ 2014.

3. ജ്ഞാനപ്പാന കവിത വരികൾ

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ജ്ഞാനപ്പാന എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ജ്ഞാനപ്പാന&oldid=4036781" എന്ന താളിൽനിന്ന് ശേഖരിച്ചത്