താലൂക്ക് എന്നത് ഇന്ത്യയിയിലെയും മറ്റു ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയും ഭരണപരമായ ഒരു ഡിവിഷനാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തഹസിൽ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ജില്ലാ ഭരണകൂടത്തിനടിയിൽ വരുന്നു. തഹസീൽദാർ ആണ് താലൂക്കിന്റെ പ്രധാന ഭരണാധികാരി, കൂടാതെ തഹസിൽദാർ താലൂക്കിന്റെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയാണ്. സംസ്ഥാന റവന്യൂ വകുപ്പിന്റെ ഭാഗമായ കളക്ടറേറ്റുകൾക്ക് കീഴിലാണ് താലൂക്ക് കാര്യാലയങ്ങൾ വരുന്നത്. ഭൂമി സംബന്ധമായ രേഖകളും മറ്റും കൈകാര്യം ചെയ്യുന്ന പരമാധികാര കേന്ദ്രമാണ് താലൂക്ക് കാര്യാലയം. കേരളത്തിലെ 14 ജില്ലകളിലായി 78 താലൂക്കുകളാണുള്ളത്.

ഇന്ത്യൻ മുനിസിപ്പൽ ഭരണ ഘടന

കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല എറണാകുളം ജില്ലയാണ്. 7 താലൂക്കുകളാണ് എറണാകുളം ജില്ലയിലുള്ളത്. ഏറ്റവും കുറച്ച് താലൂക്കുകളുള്ളത് കാസറഗോഡ് ജില്ലയിലാണ്. കാസർഗോഡ് താലൂക്ക്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്ക് എന്നീ മൂന്നു താലൂക്കുകൾ മാത്രമാണു കാസറഗോഡ് ജില്ലയിലുള്ളത്. താലൂക്കുകൾക്ക് മുകളിലായി റവന്യൂ ഡിവിഷനുകൾ ഉണ്ട്, സബ് കളക്ടർ അഥവാ റവന്യൂ ഡിവിഷനൽ ഓഫീസർ ആണ് റവന്യൂ ഡിവിഷനുകളുടെ പ്രധാന ഭരണാധികാരി.


"https://ml.wikipedia.org/w/index.php?title=താലൂക്ക്&oldid=3917950" എന്ന താളിൽനിന്ന് ശേഖരിച്ചത്