"അഡോൾഫൊ ഡിയാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Adolfo Díaz}}
==ജീവിതരേഖ==
[[നിക്കരാഗ്വ|നിക്കരാഗ്വയിലെ]] മുൻ പ്രസിഡന്റ്.പ്രസിഡന്റായിരുന്നു '''അഡോൾഫൊ ഡിയാസ്''' (1874-1964).നിക്കരാഗ്വയിൽ സ്ഥാപിത താത്പര്യമുണ്ടായിരുന്ന [[അമേരിക്കൻ ഐക്യനാടുകൾ|യു. എസ്]]. ഇദ്ദേഹത്തെ പ്രസിഡന്റാക്കുവാൻ പ്രവർത്തിച്ചു. 1911 മുതൽ 16 വരേയും പിന്നീട് 1926 മുതൽ 28 വരേയുമാണ് അഡോൾഫൊ ഡിയാസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. നിക്കരാഗ്വയിലെ രാഷ്ട്രീയ രംഗം കലുഷിതമായിരുന്ന വേളയിൽ 1911-ൽ ഇദ്ദേഹത്തെ അവിടത്തെ താത്കാലിക പ്രസിഡന്റായി അവരോധിക്കുവാൻ യു. എസ്സിനു കഴിഞ്ഞു. 1912-ൽ തനിക്കെതിരെ കലാപമുണ്ടായപ്പോൾ സമാധാനം സ്ഥാപിക്കുവാനായി ഇദ്ദേഹം യു. എസ്സിനോട് സൈനിക സഹായം അഭ്യർഥിച്ചു. നിക്കരാഗ്വയിലെത്തിയ യു. എസ്. സേന പിന്നീട് 1933 വരെ (1925-ലെ ചെറിയ ഇടവേളയൊഴിച്ച്) അവിടെത്തന്നെ തുടർന്നു. 1912-ൽ ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1916 വരെ ഈ സ്ഥാനത്തു തുടരുകയുണ്ടായി. 1925-ൽ യു.എസ്. സേന നിക്കരാഗ്വയിൽ നിന്നും പിൻവാങ്ങിയിരുന്ന ഇടവേളയിൽ അവിടെ ആഭ്യന്തരയുദ്ധമുണ്ടാവുകയും യു.എസ്. സേന വീണ്ടും എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 1926-ൽ യു. എസ്. പിന്തുണയോടെ ഡിയാസ് വീണ്ടും പ്രസിഡന്റായത്. ഇത്തവണ 1928 വരെ അധികാരത്തിലിരുന്നു. തുടർന്ന് പൊതുജീവിതത്തിൽനിന്നു വിരമിച്ച ഇദ്ദേഹം 1964 ജൂൺ 27-ന് കോസ്റ്റാറിക്കയിലെ സാൻജോയിൽ നിര്യാതനായി.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അഡോൾഫൊ_ഡിയാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്