ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം(ആംഗലേയം: Geography). ആധുനികഭൂമിശാസ്ത്രം ഭൂമിയുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളെയും, മനുഷ്യന്റെ ഇടപെടൽ മൂലമോ പ്രകൃത്യാലുണ്ടാവുന്നതോ ആയ എല്ലാ വസ്തുക്കളെയും സംഭവങ്ങളെയും ഉൾപ്പെടെ, ഉൾക്കൊന്നുന്ന ശാസ്ത്രശാഖയാണ്. ഭൂമിശാസ്ത്രത്തെ പൊതുവായി രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു, ഭൗതിക ഭൂമിശാസ്ത്രവും സാമൂഹിക ഭൂമിശാസ്ത്രവു[ഭൗതിക ഭൂമിശാസ്ത്രം ഭൂമിയുടെ ഘടനാപരവും കാലാവസ്ഥാപരവും ജൈവപരവുമായ കോണുകളിൽ ശ്രദ്ധചെലുത്തുമ്പോൾ, സാമൂഹിക ഭൂമിശാസ്ത്രം സാമ്പത്തികപരവും സാംസ്കാരികപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളെ അപഗ്രഥനം ചെയ്യുന്നു. ഭൂശാസ്ത്രജ്ഞർ ഭൂമിയുടെ ഭൗതികവും സാമൂഹികവുമായ പ്രത്യേകതകളെപറ്റി മാത്രമല്ല പഠിക്കുക, മറിച്ച് സൗരയൂഥത്തിലെയും പ്രപഞ്ചത്തിലെയും അതിന്റെ ഭാഗഭാഗിത്വത്തെ പറ്റിയും, ഭൂമിയിൽ മനുഷ്യനല്ലാതെ ഒരുപാട് ജീവ ജാലങ്ങൾ വേറെയുമുണ്ട് അത് ഭൂമിയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും (ഉദാ: കാലാവസ്ഥ, വേലിയിറക്കവും കയറ്റവും, സമുദ്രത്തിലെ അടിയോഴുക്കുകൾ) ഗവേഷണങ്ങൾ നടത്തുന്നു.

ഭൂമിശാസ്ത്രം
academic discipline, academic major, ശാസ്ത്രശാഖ, ശാസ്ത്രം
ഇതിന്റെ ഉപവിഭാഗം തിരുത്തുക
Is the study ofഭൂസ്ഥാനം തിരുത്തുക
Studied inഭൂമിശാസ്‌ത്രത്തിന്റെ ചരിത്രം, Q3589295 തിരുത്തുക
External data available at URLhttp://data.europa.eu/euodp/en/data/group/eurovoc_domain_100161 തിരുത്തുക
ഹാഷ് ടാഗ്geography തിരുത്തുക
History of topicഭൂമിശാസ്‌ത്രത്തിന്റെ ചരിത്രം തിരുത്തുക
Practiced bygeographer തിരുത്തുക
Classification of Instructional Programs code45.0701, 45.0799 തിരുത്തുക
Stack Exchange taghttps://stackoverflow.com/tags/geography തിരുത്തുക
വിക്കിഡാറ്റ പ്രോപ്പർട്ടിവിഷയത്തിന്റെ ഭൂമിശാസ്ത്രം തിരുത്തുക

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭൂമിശാസ്ത്രം&oldid=4023633" എന്ന താളിൽനിന്ന് ശേഖരിച്ചത്