ദൃശ്യമാദ്ധ്യമപ്രവർത്തകനും ചലച്ചിത്ര ഡോക്യുമെന്ററീ സംവിധായകനുമാണ്‌ ശ്യാമപ്രസാദ്. അമൃത ടിവിയുടെ പ്രോഗ്രം വിഭാഗം പ്രസിഡന്റ്. ശ്രദ്ധേയമായ നിരവധി ടെലിവിഷൻ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് കലാജീവിതം ആരംഭിക്കുന്നത്. ബി.ജെ.പി. നേതാവും നേമം എം.എൽ.എ.യും മുൻ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാലിന്റെ മകനാണ്. 1998ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് രംഗത്തുവന്ന അദ്ദേഹം ഇതുവരെ പതിനഞ്ചോളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മിക്കവയും വൻ ജനപ്രീതി നേടിയവയാണ്.

ശ്യാമപ്രസാദ്
തൊഴിൽചലച്ചിത്രസം‌വിധായകൻ
സജീവ കാലം1998-തുടരുന്നു
ജീവിതപങ്കാളി(കൾ)ഷീബ

ജീവിതരേഖ തിരുത്തുക

1960ൽ മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ഒ. രാജഗോപാലിന്റെയും പരേതയായ ഡോ. ശാന്തകുമാരിയുടെയും ഇളയമകനായി പാലക്കാട്ട് ജനിച്ചു. വിവേകാനന്ദ് എന്ന ജ്യേഷ്ഠൻ അദ്ദേഹത്തിനുണ്ട്. ഭാരതീയ ജനസംഘ് സ്ഥാപകനും മുൻ കേന്ദ്രമന്ത്രിയുമായ ശ്യാമപ്രസാദ് മുഖർജിയുടെ സ്മരണാർത്ഥമാണ് അദ്ദേഹത്തിന് പേരിട്ടതെന്ന് അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാർത്ഥിയായി നാടകപഠനം. പ്രൊഫ. ജി.ശങ്കരപിള്ളയുടെ കീഴിൽ പഠനം. തിയ്യേറ്റർ ആർട്സിൽ ബാച്ചിലർ ബിരുദം നേടിയശേഷം ആകാശവാണിയിലും ദൂരദർശനിലും പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തു. 1989ൽ കോമൺവെൽത്ത് സ്കോളർഷിപ്പ് നേടി യു.കെയിലെ ഹൾ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തി. ഇവിടെ നിന്ന് മീഡിയാ പ്രൊഡൿഷനിൽ മാസ്റ്റർ ബിരുദം നേടി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനിൽ മാദ്ധ്യമഗവേഷകനായും ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ചാനൽ ഫോറിൽ ശ്രദ്ധേയമായ നിരവധി പരിപാടികൾ ഇക്കാലത്ത് നിർമ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്.

ഷീബയാണ് ശ്യാമപ്രസാദിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് താമസിയ്ക്കുന്നു

സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ തിരുത്തുക

പുരസ്കാരങ്ങൾ തിരുത്തുക

ദേശീയ ചലച്ചിത്ര പുരസ്കാരം
കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം
ദക്ഷിണ ഫിലിംഫെയർ പുരസ്കാരം
കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം
Other awards



"https://ml.wikipedia.org/w/index.php?title=ശ്യാമപ്രസാദ്&oldid=3984670" എന്ന താളിൽനിന്ന് ശേഖരിച്ചത്