അഡോൾഫൊ ഡിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adolfo Díaz Recinos
President of Nicaragua
ഓഫീസിൽ
9 May 1911 – 1 January 1917
Vice PresidentFernando Solórzano
മുൻഗാമിJuan José Estrada
പിൻഗാമിEmiliano Chamorro Vargas
ഓഫീസിൽ
14 November 1926 – 1 January 1929
മുൻഗാമിSebastián Uriza
പിൻഗാമിJosé María Moncada
Vice President of Nicaragua
ഓഫീസിൽ
29 August 1910 – 9 May 1911
രാഷ്ട്രപതിJuan José Estrada
മുൻഗാമിOffice Reestablished
പിൻഗാമിFernando Solórzano
വ്യക്തിഗത വിവരങ്ങൾ
ജനനം(1875-07-15)ജൂലൈ 15, 1875
Alajuela, Costa Rica
മരണം1964 ജനുവരി 29
San José, Costa Rica

ജീവിതരേഖ[തിരുത്തുക]

നിക്കരാഗ്വയിലെ മുൻ പ്രസിഡന്റായിരുന്നു അഡോൾഫൊ ഡിയാസ് (1874-1964). നിക്കരാഗ്വയിൽ സ്ഥാപിത താത്പര്യമുണ്ടായിരുന്ന യു. എസ്. ഇദ്ദേഹത്തെ പ്രസിഡന്റാക്കുവാൻ പ്രവർത്തിച്ചു. 1911 മുതൽ 16 വരേയും പിന്നീട് 1926 മുതൽ 28 വരേയുമാണ് അഡോൾഫൊ ഡിയാസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത്. നിക്കരാഗ്വയിലെ രാഷ്ട്രീയ രംഗം കലുഷിതമായിരുന്ന വേളയിൽ 1911-ൽ ഇദ്ദേഹത്തെ അവിടത്തെ താത്കാലിക പ്രസിഡന്റായി അവരോധിക്കുവാൻ യു. എസ്സിനു കഴിഞ്ഞു. 1912-ൽ തനിക്കെതിരെ കലാപമുണ്ടായപ്പോൾ സമാധാനം സ്ഥാപിക്കുവാനായി ഇദ്ദേഹം യു. എസ്സിനോട് സൈനിക സഹായം അഭ്യർഥിച്ചു. നിക്കരാഗ്വയിലെത്തിയ യു. എസ്. സേന പിന്നീട് 1933 വരെ (1925-ലെ ചെറിയ ഇടവേളയൊഴിച്ച്) അവിടെത്തന്നെ തുടർന്നു. 1912-ൽ ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1916 വരെ ഈ സ്ഥാനത്തു തുടരുകയുണ്ടായി. 1925-ൽ യു.എസ്. സേന നിക്കരാഗ്വയിൽ നിന്നും പിൻവാങ്ങിയിരുന്ന ഇടവേളയിൽ അവിടെ ആഭ്യന്തരയുദ്ധമുണ്ടാവുകയും യു.എസ്. സേന വീണ്ടും എത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 1926-ൽ യു. എസ്. പിന്തുണയോടെ ഡിയാസ് വീണ്ടും പ്രസിഡന്റായത്. ഇത്തവണ 1928 വരെ അധികാരത്തിലിരുന്നു. തുടർന്ന് പൊതുജീവിതത്തിൽനിന്നു വിരമിച്ച ഇദ്ദേഹം 1964 ജൂൺ 27-ന് കോസ്റ്റാറിക്കയിലെ സാൻജോയിൽ നിര്യാതനായി.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഡോൾഫൊ ഡിയാസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഡോൾഫൊ_ഡിയാസ്&oldid=3622800" എന്ന താളിൽനിന്ന് ശേഖരിച്ചത്