ml.m.wikipedia.org
കിംഗ്‌ ഫഹദ് ജലധാര
ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള ജലധാരയാണ് ജിദ്ദയിലെകിംഗ്‌ ഫഹദ് ജലധാര[1]. ജിദ്ദ ജലധാര എന്നും ഇത് അറിയപ്പെടുന്നു. അൽ ഹംറയിൽ പലസ്തീൻ സ്ട്രീറ്റ് കടലിനോട് ചേരുന്ന ഭാഗത്താണ് ജിദ്ദയിലെ പ്രധാന ആകർഷണമായ കിംഗ്‌ ഫഹദ് ജലധാര സ്ഥിതി ചെയ്യുന്നത്[2].
ജിദ്ദയിലെ കിംഗ്‌ ഫഹദ് ജലധാര
രൂപകല്പന
ജലധാര സൂര്യാസ്തമയ സമയത്ത്
1980ൽ നിർമിച്ച ഈ ജലധാര 312 മീറ്റർ(1024 അടി) ഉയരമുള്ളതാണ്. ഉയരത്തിന്റെ കാര്യത്തിൽ ജിദ്ദ ജലധാര ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ചെങ്കടലിലെ ഉപ്പുവെള്ളമാണ് ഇതിൽ ഉപയോഗിക്കുന്നത്. മണിക്കൂറിൽ 375 കിലോമീറ്റർ വേഗതയിൽ വെള്ളം പമ്പ് ചെയ്യുന്ന 3.5 മെഗാവാട്ട് ശക്തിയുള്ള മൂന്നു സെന്ററിഫ്യുജൽ പമ്പുകളും പതിനെട്ടു അനുബന്ധ പമ്പുകളും ഉപയോഗിച്ചാണ് ഈ ജലധാര പ്രവർത്തിക്കുന്നത്. രാത്രി സമയത്ത് ശക്തി കൂടിയ 500 ഓളം വൈദ്യുതിവിളക്കുകൾ ഇതിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു
അവലംബം
  1. "ലോകത്തിലെ ഏറ്റവും കൂടുതൽ ഉയരത്തിലുള്ള കിംഗ്‌ ഫഹദ് ജലധാര". അറബ് ന്യൂസ്‌. ശേഖരിച്ചത് 21 മാർച്ച്‌ 2012.Check date values in: |accessdate= (help)
  2. "കിംഗ്‌ ഫഹദ് ജലധാര". blindloop.com.
ഈ ലേഖനം അപൂർണ്ണമാണ്‌. ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക.
അവസാനം പുതുക്കപ്പെട്ട ദിവസം: 14 ഒക്ടോബർ 2013, സമയം: 11:41
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 3.0 പ്രകാരം ലഭ്യം.
സ്വകാര്യതാനയം
ഉപയോഗനിബന്ധനകൾ
ഡെസ്ക്ടോപ്പ്
പ്രധാനംക്രമരഹിതംസമീപസ്ഥംപ്രവേശിക്കുകസജ്ജീകരണങ്ങൾധനസമാഹരണംവിക്കിപീഡിയ സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾ
ഭാഷമാറ്റങ്ങൾ ശ്രദ്ധിക്കുകതിരുത്തുക